 ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചു. പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ചെയര്‍മാനായുള്ള പാര്‍ലമെന്ററി കമ്മിറ്റിയുടെ നിര്‍ദേശം രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ അംഗികരിക്കുകയായിരിന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ദേശിയ മനുഷ്യാവകാശ കമ്മിഷന്റെ ആറാമത്തെ ചെയര്‍മാനാണ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍. ജസ്റ്റിസ് രാജേന്ദ്ര ബാബു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം. 1945 മെയ് 12-ന് കോട്ടയം ജില്ലയിലെ തളിയോലപ്പറമ്പില്‍ ജനിച്ച കെ ജി ബാലകൃഷ്ണന്‍ അഭിഭാഷകനായാണ് ഔദ്യോഗിക ജിവിതമാരംഭിച്ചത്. മുനിസിഫായി ജോലി ലഭിച്ച അദ്ദേഹം രാജിവച്ച് അഭിഭാഷകവൃത്തി തുടരുകയായിരുന്നു.1985-ല്‍ കേരള ഹൈകോടതി ജഡ്ജിയായി നിയമനം ലഭിച്ച കെ ജി ബാലകൃഷ്ണന്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരവെ സുപ്രിംകോടതി ജഡ്ജിയായി നിയമിതനായി. 2007-ല്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസായ അദ്ദേഹം ഈ വര്‍ഷമാണ് ആ പദവിയില്‍ നിന്ന് വിരമിച്ചത്.
|
No comments:
Post a Comment