Wednesday, December 22, 2010

ഞാന്‍ സര്‍ക്കസ്‌ കമ്പനിയിലെ ജീവനക്കാരനാണ്‌. കേരളത്ത്‌ിലെ നായര്‍ തറവാട്‌ പോലൊരു സര്‍ക്കസ്‌ കമ്പനിയിലെ ജീവനക്കാരന്‍. ആഢ്യത്വത്തിന്റേയോ അതൊ ആഗേളീകരണത്തിന്റെയോ എന്നറിയില്ല ഒരുതരം വീര്‍പ്പുമുട്ടല്‍ ഇവിടെ അനുഭവപ്പെടുന്നുണ്ട്‌. ഇവിടെ എനിക്കെന്റെ സ്വത്വം നഷ്ടപ്പെടുന്നുണ്ട്‌ ഇവിടെ ഞാനാരാണന്ന്‌ എനിക്കറിയില്ല ചിലപ്പോള്‍ കോമാളി അല്ലങ്കിലൊരു അഭ്യാസി അതുമല്ലങ്കില്‍ പീരങ്കിയില്‍ നിന്ന്‌ ചീറിപായുന്ന്‌ ഒരു വെടിയുണ്ട. ഇവിടുള്ള മറ്റുള്ള വ്വ്രും ഇങ്ങനൊക്കതന്നെയാണ്‌. എനിക്ക്‌ ചിലപ്പോള്‍തോന്നും ഞാനൊരു അടിമയാണന്ന്‌ ചിലപ്പോല്‍ തോന്നും അല്ല ഞാനൊരു യജമാനനാണന്ന്‌ ആജ്ഞകേള്‍ക്കാനാരുമില്ലാത്ത യജമാനന്‍. മറ്റ്‌ സര്‍ക്കസ്‌ കമ്പനികളെ പോലെ തെറ്റുകളില്ല ശരിഖല്‍ മാത്രമേയുള്ളു. മറ്റ്‌ സര്‍ക്കസ്‌ കമ്പനികളെ അപേക്ഷിച്ച്‌ ഇവിടെ സ്വാത്ത്യം കൂടുതലാണന്നാണ്‌ ഇവിടുള്ള മിക്കവരുടേയും അഭിപ്രായം. മറ്റ്‌ സര്‍ക്കസ്‌ കമ്പനികളില്‍ പണി എടുത്തിട്ടില്ലാത്തത്‌ കൊണ്ട്‌ എനിക്കതറിയില്ല. എന്നാല്‍ ഒന്നറിയാം ഇവിടെ കൂലി കുറവാണന്നും ജോലികൂടുതലാണന്നും. എനിക്ക്‌ മിക്കപ്പോഴും തോന്നാറുണ്ട്‌ ഇവിയെ ഉള്ളവരുടെ കൂടെ ജോലി ചെയ്യാന്‍ ഞാന്‍ യോഗ്യനല്ലന്ന്‌ എങ്കിലും അന്നന്നത്തെ ഒപ്പിക്കലുമായി മുന്നോട്ട്‌ പോകുന്നു. ഇവിടെ ആര്‍ക്കും ആരോടും ആത്മാര്‍ത്ഥയില്ല നാട്യങ്ങള്‍ മാത്രം. ഇവിടെ എനിക്ക്‌ കരയുവാനും ചിരിക്കാനുമുള്‌ല കഴിവുകല്‍ നഷ്ടപ്പെടുന്നു എന്റ പ്രണയവും എനിക്ക്‌ എന്നേക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞു. ഇടക്ക്‌ തോന്നാറുണ്ട്‌ ഈ സര്‍ക്കസ്‌ കൂടാരവും ഇവിടത്തെ ജീവിതങ്ങളുമെല്ലാാം പുലര്‍ച്ചയില്‍ കണ്ട സ്വപ്‌നം മാത്രമാണന്ന്‌. എങ്കിലും ഈ സര്‍ക്കസ്‌ കൂടാരത്തേയും ഇവിടത്തെ ജീവനക്കാരേയും ഞാന്‍ ഇഷ്ടപ്പെടുന്നു.