Friday, August 6, 2010

ഫെഡ്‌ എക്‌സ്‌പ്രസ്‌


  തുടര്‍ച്ചയായി 237 ആഴ്‌ച ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സ്വിറ്റ്‌സര്‍ലന്റുകാരന്‍ റോജര്‍ഫെഡറര്‍.
ആരാധകരുടെ 'ഫെഡ്‌എക്‌സ്‌പ്രസ്‌' ചിലര്‍ക്ക്‌ 'സ്വിസ്‌ മാസ്റ്ററോ'. ക്രിക്കറ്റില്‍ സച്ചിന്‍ എങ്ങനയാണോ അതുപോലാണ്‌ ടെന്നിസില്‍ ഫെഡറര്‍. ഈ 29കാര്‌ന്‍ 16 ഗ്രാന്റ്‌ സ്ലാം നേടികഴിഞ്ഞു. 2008 ഒളിമ്പിക്‌ ഡബള്‍സുള്‍പ്പടെ നിരവധി വിജയങ്ങള്‍. ബണ്ണര്‍ഞ്ചനില്‍ 1981ലാണ്‌ ഫെഡററിടെ ജനനം. സ്വിറ്റസര്‍ലാന്റ്‌ പൗരത്വമുള്ള ഫെഡററുടെ അമ്മ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയും അച്ഛന്‍ സ്വിറ്റസര്‍ലാന്റുകാരനുമാണ്‌. 
     1998ല്‍ ലൂയിസ്‌ മോല്‍ക്കറെ നേരിട്ടുകൊണ്ടായിരിന്നു റോജര്‍ പെഡററുടെ പ്രൊഫഷന്‌ല്‍ ടെന്നിസിലേക്കുള്ള അരങ്ങേറ്റം. ഫെഡറര്‍ക്ക്‌ ആദ്യ വിജയം ലഭിക്കുന്നത്‌ 2001ല്‍ മിലാന്‍ ഇന്റോര്‍ടൂര്‍മമെന്റില്‍ ജൂനിയന്‍ബട്ടറെ പരാജയപ്പെടുത്തിക്കൊണ്ടാണ്‌. പിന്നേടങ്ങോട്ട്‌ പീറ്റ്‌സാംമ്പ്രോസ്‌ ഉള്‍പ്പടെയുള്ള ടെന്നിസിലെ കുലപതികള്‍ ഫെഡററുടെ ഷോട്ടുകള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്ന കാഴ്‌ചലോകം കണ്ടു. ഫെഡററുടെ കരിയറിലെ അവിസ്‌മരണിയ നിമിഷം 2001 മിയാമി മാസ്റ്റര്‍ ഇവന്റില്‍ ഹാര്‍ഡ്‌കോര്‍ട്ടുകളുടെ പ്രിയതാരം ആന്ത്രെ അഗാസിയെ പരാജയപ്പെടുത്തിയതാണ്‌.
   ഓരോകളിക്കാരെയും കോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യലൈസ്‌ഡ്‌ കളിക്കരായി മാറുമ്പോള്‍ ഹാര്‍ഡ്‌ കോര്‍ട്ടിലും, ഗ്രാസിലും, ക്ലേയിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ഫെഡറര്‍ മോഡല്‍ എന്ന ശൈലിതന്നെ രൂപപ്പെടുത്തിയെടുത്ത കളിക്കാരനാണ്‌ റോജര്‍ഫെഡറര്‍  
   2003ലാണ്‌ ഫെഡറര്‍ തന്റെ ആദ്യ ഗ്രാന്റ്‌ സ്ലാം ടൈറ്റില്‍ കരസ്ഥമാക്കുന്നത്‌. 2003ല്‍ തന്നെ ഹാര്‍ഡ്‌കോര്‍ട്ടില്‍ ആദ്യവിജയം നേടിയ ഫെഡറര്‍ 2005ല്‍ വിംബ്‌ള്‍ഡണ്‍ നേടി തനിക്ക്‌ ഗ്രാസ്‌ കോര്‍ട്ടും വഴങ്ങുമെന്ന്‌ തെളിയിച്ചു.
2007ല്‍ നാല്‌ ഗ്രാന്റ്‌സ്ലാം മത്സരങ്ങലിലും കളിച്ച ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യു എസ്‌ ഓപ്പണ്‍ എന്നിങ്ങനെ മൂന്നിലും വിജയിച്ചു. 2009ല്‍ ഫ്രഞ്ച്‌ ഓപ്പണ്‍ വിജയിക്കുന്നതോടെ 15 ഗ്രാന്റ്‌സ്ലാം ടൂര്‍ണമെന്റുകള്‍നേടി പീറ്റ്‌സാംബ്രാസിന്റെ 14 ഗ്രാന്റ്‌സ്ലാം ടൈറ്റിലെന്നറെക്കോഡും തകര്‍ത്തു. 
    2010ല്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍നേടി ലോകഒന്നാം നമ്പര്‍താരമായിനിന്ന നിന്ന ഫെഡറര്‍ക്ക്‌ വിംബിള്‍ഡണ്‍ വാട്ടര്‍ലൂവായി. ഫെഡറര്‍ കോര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുകയും ലോക മൂന്നാം നമ്പര്‍താരമായി താഴ്‌ത്തപ്പെടുികയും ചെയ്‌തു. 238 ആഴ്‌ച തുടര്‍ച്ചയായി ലോകഒന്നാം നമ്പര്‍ താരമായിരുന്ന പീറ്റ്‌സാംബ്രാസിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കഷ്ടിച്ച്‌ ഒരാഴ്‌ച മാത്രം ശേഷിക്കയാണ്‌ ഈ ദുര്യോഗമുമ്‌ടാകുന്നത്‌.
    എന്നാലും ഫെഡററുടെ ആരാധകര്‍ ഫെഡറര്‍ക്കായി കാത്തിരിക്കുന്നു ഫെഡററുടെ തിരിച്ചുവരവിനായി..........