Wednesday, April 20, 2011

ചില തെരഞ്ഞെടുപ്പ്‌ പ്രശ്‌നങ്ങള്‍

                                                                തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു.ബ്രാഞ്ച്‌കമ്മറ്റികള്‍ സജീവമായി. പാര്‍ട്ടിമെമ്പര്‍മാര്‍ അനുഭാവികളെ സംഘടിപ്പിച്ച്‌ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ വിളിച്ചു.അത്ര മെച്ചമല്ലങ്കിലും കുഴപ്പമില്ലാത്ത അംഗസംഖ്യ.സ്ഥാനാര്‍ത്ഥിയും റെഡി. മറുപക്ഷത്ത്‌ ഇതിനൊന്നും ഒരു തീരുമാനവുമായിട്ടില്ല. അണികള്‍ക്ക്‌ ആത്മവിശ്വാസവും ആവേശവുമായി.
ബൂത്ത്‌ കമ്മറ്റികള്‍ രൂപികരിച്ചു സ്‌ക്വാഡുകളുടേയും ഭാരവാഹികളുടേയും കാര്യത്തിലും തീരുമാനമായി. കവലകളില്‍ പോസ്‌റ്റരുകളും ഫ്‌ളക്‌സ്‌ ബോര്‍ഡുകളും നിരന്നു. ഇതല്ലാം ചെയ്‌തത്‌ കൂലിക്ക്‌ ആളിനെ വെച്ചാണന്നത്‌ വേറെ കാര്യം. സ്‌ക്വാഡുകള്‍ക്ക്‌ അനക്കമില്ല പ്രവര്‍ത്തകരയൊന്നും കാണനുമില്ല. വീണ്ടും കമ്മറ്റികൂടി പ്രവര്‍ത്തനം ശക്തമാക്കണമെന്ന നിര്‍ദ്ദേശവും വന്നു പൊതുയോഗങ്ങളും കുടുംബയോഗങ്ങളും കൂടണം ഇതിനായി യോഗതീയതിയും നേതാക്കളയും നിശ്ചയിച്ചു. യോഗങ്ങളില്‍ നല്ല ജനപങ്കാളിത്തം ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചു. കട്ടന്‍ കാപ്പി കുടിച്ച്‌ കമ്മറ്റി പിരിഞ്ഞു.
വീണ്ടും പഴയ പടി തന്നെ കാര്യങ്ങള്‍. യോഗങ്ങള്‍ കൂടാന്‍ നിശ്ചയിച്ചിരുന്ന തീയതി കഴിഞ്ഞു എന്നിട്ടും നിശ്ചയിച്ചവരേയും യോഗം നടത്തേണ്ടവരുടേയും പൊടിപോലും കണ്ടില്ല. വീണ്ടും തെരഞ്ഞെടുപ്പ്‌ കമ്മറ്റികൂടി. ഇപ്പോള്‍ കമ്മറ്റിയില്‍ ആദ്യ കമ്മറ്റിയിലുണ്ടായിരുന്ന അത്ര അംഗ സംഖ്യയില്ല. ബൂത്ത്‌ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിംഗ്‌ തുടങ്ങി. രണ്ടാം തീയതി നിശ്ചയിച്ചിരുന്ന പൊതുയോഗം നടന്നില്ലന്ന്‌ സെക്രട്ടറിമാര്‍. കാരണം അന്നായിരുന്നു ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനല്‍. സഖാക്കള്‍ക്ക്‌ ഫൈന്‌ല്‍ കാണാതിരിക്കാന്‍ കഴിയുമോ ഇന്ത്യ അല്ലെ ഫൈനലില്‍ കളിക്കുന്നത്‌. ശരിയാണ്‌ ക്രിക്കറ്റ്‌ കളിയില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിച്ച്‌ രാജ്യ സ്‌നേഹം കാട്ടണമല്ലോ. എങ്കില്‍ പിന്നെ മൂന്നാം തീയതി നിശ്ചയിച്ചിരുന്ന കുടുംബയോഗം നടക്കാത്തത്‌ എന്ത്‌ കൊണ്ടന്നായി ജില്ലാ കമ്മറ്റിയില്‍ നിന്ന്‌ എത്തിയ സഖാവ്‌. ഓ അന്നല്ലായിരുന്നോ ജനപ്രിയ പരമ്പരയുടേയും റിയാലിറ്റി ഷോയുടയും ഫൈനല്‍ അത്‌ കാണാതിരിക്കാന്‍ മഹിളാസഖാക്കള്‍ക്ക്‌ ആകുമോ എന്നായിരുന്നു സെക്രട്ടറിമാരുടെ മറുപടി.
ഒരുപാട്‌ തെരഞ്ഞെടുപ്പുകള്‍കണ്ട ഒരുപാട്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വാം കൊടുത്തിട്ടുള്ള ജില്ലാ കമ്മറ്റിയില്‍ നിന്ന്‌ എത്തിയ സഖാവ്‌ മുതിര്‍ന്ന സഖാവിനോടായി പറഞ്ഞത്‌, കമ്മറ്റിയില്‍ പങ്കെടുത്തതില്‍ 30- വയസിന്‌ താഴെ പ്രയമുള്ള ഒരാള്‍ മാത്രം, തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി പഴയത്‌ പോലെ ആളെ കിട്ടുന്നില്ല,യോഗങ്ങള്‍ നിശ്ചയിച്ച സമയത്ത്‌ കൂടാന്‍ കഴിയുന്നില്ല, കൂടിയതില്‍ തന്നെ ജനപങ്കാളിത്തം വിരളം. ഇത്‌ നമ്മുടെ സംഘടനസുടെ മാത്രം പ്രശ്‌നമല്ലന്നും ഇന്ന്‌ എല്ലാ സംഘടനകളും അഭിമുഖികരിക്കുന്ന പ്രധാനപ്രശ്‌നം ഇത്‌ തന്നയാണന്നുമായിരുന്നു മുതിര്‍ന്നസഖാവിന്റെ മറുപടി.
രാഷ്ട്രിയപ്രവര്‍ത്തനത്തിന്‌ ഇറങ്ങുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്‌ സംഭവിച്ചിരിക്കുന്നു. നമ്മുടെ ഒരു രാഷ്ട്രിയ കക്ഷികള്‍ക്കും പുതിയ തലമുറയെ തങ്ങളിലേക്ക്‌ അടുപ്പിക്കാന്‍ കഴിയുന്നല്ല എന്നതാണ്‌ വാസ്ഥവം. ഇങ്ങനെ പോയാല്‍ മുപ്പത്‌ വര്‍ഷത്തിന്‌ ശേഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്താകും??? 

No comments:

Post a Comment